![ACCIDENT](/wp-content/uploads/2018/11/accident-2.jpg)
തൃശൂര്‍: ഡീസല്‍ ഇന്ധനവുമായി പോയ ടാങ്കര്‍ ലോറി തൃശൂര്‍ വാടാനപ്പിള്ളി ആയിരം കണ്ണിയില്‍ വെച്ച് മറിഞ്ഞു. ലോറിയിന്‍ നിന്ന് നേരിയ തോതില്‍ ഇന്ധനം ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. എറണാകുളത്ത് നിന്ന് കോഴിക്കോടിന് ഡിസലുമായി പോകുന്ന വേളയിലാണ് അപകടമുണ്ടായത്. ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സവും നേരിട്ടു.
Post Your Comments