Latest NewsIndia

സവാളയ്ക്ക് കിട്ടിയ കാശ് മുഖ്യമന്ത്രിക്ക് അയച്ച് കൊടുത്ത് കര്‍ഷകന്‍

മുംബൈ: തുച്ഛമായ പൈസ സവാളയ്ക്ക് ലഭിച്ചപ്പോള്‍ കര്‍ഷകന്‍ പ്രതിഷേധമറിയിച്ചത് പൈസ അയച്ചു കൊടുത്തു കൊണ്ടാണ്. കിലോയ്ക്ക് വെറും 51 പൈസയാണ് കര്‍ഷകന് ലഭിച്ചത്. 545 കിലോ വിറ്റപ്പോള്‍ കിട്ടിയത് 216 രൂപയാണ്. ഈ തുക മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്താണ് കര്‍ഷകന്‍ പ്രതിഷേധമറിയിച്ചത്. നാസിക്കിലെ യേവ്ള താലൂക്ക് നിവാസി ചന്ദ്രകാന്ത് ദേശ്മുഖ് ആണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് മണി ഓര്‍ഡര്‍ അയച്ചു കൊടുത്തത്. വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയില്ലെന്നും വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമാണ് ഗ്രാമത്തിലെന്നും ദേശ് മുഖ് പറയുന്നു. നാസിക്കിലെ സഞ്ജയ് സാഠെ എന്ന കര്‍ഷകന്‍ 750 കിലോ സവാളയ്ക്ക് കിട്ടിയ 1,064 രൂപ പ്രതിഷേധ സൂചകമായി പ്രധാന മന്ത്രിക്ക് അയച്ച് കൊടുത്തിരുന്നു.

shortlink

Post Your Comments


Back to top button