സ്വീഡന്‍ : ജോലിയിലെ വിരസതയും ടെന്‍ഷനും മാറാന്‍ ജോലിക്കാര്‍ക്ക് ഒരോ വര്‍ഷവും നല്ലൊരു യാത്ര സംഘടപ്പിക്കുന്ന ഈ കമ്പനിയാണ് ഇപ്പോള്‍ ചര്‍ച്ച. സ്വിഡീഷ് കമ്പനിയായ മെന്റിമെറ്റര്‍ എന്ന കമ്പനിയാണ് വ്യത്യസ്ത ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ജോണി വാര്‍സ്‌ട്രോം എന്ന് ബിസിനസ്സുകാരന് ഈ ആശയം ഉദിച്ചത് 2016 ലാണ്. അന്ന് ജോണ്‍ വാര്‍സ്‌ട്രോമും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 40 ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. ജോലിക്കാര്‍ക്ക് ഉണ്ടാകുന്ന ആവര്‍ത്തന വിരസതയും ടെന്‍ഷനും എല്ലാം മാറ്റാന്‍ ഈ യാത്രയ്ക്ക് കഴിയുമെന്ന് ജോണ്‍ വാര്‍സ്‌ട്രോം വിശ്വസിയ്ക്കുന്നു.
വര്‍ഷത്തിലൊരിയ്ക്കല്‍ കുറച്ചു ദിവസങ്ങള്‍ ഇതിനായി മാറ്റിവെയ്ക്കുന്നു. തന്റെ ഒരോ യാത്രയും അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ചെറിയ സ്ഥലത്തേയക്കല്ല അദ്ദേഹം പ്ലഷര്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത്. 2017ല്‍ ബാഴ്‌സലോണ, 2018 ല്‍ ലിസബണ്‍, 2019 ല്‍ ഇറ്റലി എന്നിങ്ങനെയാണ്.
Post Your Comments