![SHAJI KAILAS ISSUE](/wp-content/uploads/2018/12/shaji-kailas-issue.jpg)
തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കുക, ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ട് വച്ച് എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന് സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞതോടെ അദ്ദേഹത്തിനെതിരെ തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയുടെ മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ സന്ദീപ് വചസ്പതി. ഒപ്പു ശേഖരണത്തിനായി തയ്യാറാക്കിയ രേഖയില്‍ ഷാജി കൈലാസും ഭാര്യയും നടിയുമായ ചിത്ര കൈലാസും ഒപ്പിട്ടതിന്റെ പകര്‍പ്പ് സഹിതമാണ് സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ശ്രീ ഷാജി കൈലാസ്.ഓര്‍മ്മയുണ്ടോ ഈ ഒപ്പ്. ഒരുപാട് ഒപ്പുകള്‍ ഇങ്ങനെ കേറി ഇറങ്ങി ഇടുന്നത് കൊണ്ട് ഓര്‍മ്മ കാണില്ല. ചില സൂചനകള്‍ തരാം എന്നാണ് സന്ദീപിന്റെ പോസ്റ്റിന്റെ തുടക്കം.
സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശ്രീ ഷാജി കൈലാസ്.
ഓര്‍മ്മയുണ്ടോ ഈ ഒപ്പ്.
ഒരുപാട് ഒപ്പുകള്‍ ഇങ്ങനെ കേറി ഇറങ്ങി ഇടുന്നത് കൊണ്ട് ഓര്‍മ്മ കാണില്ല.
ചില സൂചനകള്‍ തരാം.
നേമം പുഷ്പരാജിന്റെ മകളുടെ വിവാഹം, അല്‍ സാജ്, ഇന്നോവ കാര്‍, ഡിസംബര്‍ 2 ഞായര്‍, ശബരിമല, പിന്തുണ.
ഇനിയും ഓര്‍മ്മ വന്നില്ലെങ്കില്‍ ഒന്നേ പറയാനുള്ളൂ. ??Shit.
……………
പിന്നെ ഒരു കാര്യം കൂടി. മീഡിയ സെല്‍ അല്ല, സാംസ്‌കാരിക സെല്‍.
https://www.facebook.com/sandeepvachaspati/photos/a.535306190156321/761915447495393/
Post Your Comments