സ്കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായി കവിതാ മോഷണ വിവാദത്തില്‍പ്പെട്ട അദ്ധ്യാപിക ദീപാ നിശാന്തിനെ ക്ഷണിച്ചതിനെതിരെ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍. കവിത മോഷണക്കേസിൽ കയ്യോടെ പിടിക്കപ്പെട്ട ദീപാ നിശാന്തിന് സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖനും പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിലും ചേർന്ന് മാപ്പു കൊടുത്തു എന്നു മാത്രമല്ല, മഹത്വപ്പെടുത്തുകയും ചെയ്തു.
സൗന്ദര്യാരാധകനും സാഹിത്യകാരനുമായ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെവി മോഹൻകുമാർ ആലപ്പുഴയിലെ സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ ദീപടീച്ചറെ ക്ഷണിച്ചു വരുത്തി മലയാള ഉപന്യാസ മത്സരത്തിന്റെ വിധികർത്താവാക്കി. ദീപാ നിശാന്തിനെ ബഹു മുഖ്യമന്ത്രിയുടെ സാഹിത്യ ഉപദേഷ്ടാവായി നിയമിക്കാനും സാധ്യതയുണ്ടെന്നും ജയശങ്കര്‍ പരിഹസിച്ചു.
അഡ്വ. എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാപങ്ങൾ ഏറ്റുപറഞ്ഞു പശ്ചാത്തപിച്ച മഗ്ദലന മറിയത്തിന് കരുണാമയനായ യേശുദേവൻ മാപ്പുകൊടുത്തു.
കവിത മോഷണക്കേസിൽ കയ്യോടെ പിടിക്കപ്പെട്ട ദീപാ നിശാന്തിന് സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖനും പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിലും ചേർന്ന് മാപ്പു കൊടുത്തു എന്നു മാത്രമല്ല, മഹത്വപ്പെടുത്തുകയും ചെയ്തു.
സൗന്ദര്യാരാധകനും സാഹിത്യകാരനുമായ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെവി മോഹൻകുമാർ ആലപ്പുഴയിലെ സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ ദീപടീച്ചറെ ക്ഷണിച്ചു വരുത്തി മലയാള ഉപന്യാസ മത്സരത്തിൻ്റെ വിധികർത്താവാക്കി. പ്രതിഷേധിച്ച KSU, ABVP ചട്ടമ്പികളെ പോലീസിനെക്കൊണ്ട് വിരട്ടി ഓടിച്ചു.
ദീപാ നിശാന്തിനെ ബഹു മുഖ്യമന്ത്രിയുടെ സാഹിത്യ ഉപദേഷ്ടാവായി നിയമിക്കാനും സാധ്യതയുണ്ട്.
വിളക്കു കൈവശമുളളവനെങ്ങും
വിശ്വം ‘ദീപ’മയം…
Post Your Comments