ദുബായ്: യുഎഇയിൽ 5000 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി ദുബായ് പൊലീസ്. സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും നിരീക്ഷിക്കാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഇത്തിസാലാത്തുമായി ചേര്‍ന്ന് പുതിയ സംവിധാനത്തിന് രൂപം നല്‍കിയതായി ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു.
തട്ടിപ്പുകള്‍ നടത്തുന്ന അക്കൗണ്ടുകളെ ഇങ്ങനെ ബ്ലോക്ക് ചെയ്യും. കഴിഞ്ഞ വര്‍ഷം പകുതിക്ക് ശേഷം അയ്യായിരത്തോളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. ഇതിനായി ഓട്ടോമാറ്റിക് സംവിധാനമുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവ വഴി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത് കൊണ്ടുതന്നെ സൈബര്‍ കുറ്റവാളികള്‍ പ്രധാനമായും ലക്ഷ്യമിടുന്നതും യുഎഇയിലെ ജനങ്ങളെയാണ്.
Post Your Comments