![](/wp-content/uploads/2018/12/3.jpg)
ഗൂഡല്ലൂര്‍: പൂട്ടിക്കിടന്ന തേയില ഫാക്ടറിയില്‍ ചായപ്പൊടി നിര്‍മ്മാണം. പൂട്ടിക്കിടന്ന തേയില ഫാക്ടറിയില്‍നിന്ന് 2 ടണ്‍ ചായപ്പൊടി പിടികൂടി. ചായപ്പൊടിയില്‍ മായം ചേര്‍ക്കുന്നതായി പരാതി വ്യാപകമായതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കമ്മാത്തിയില് പൂട്ടിക്കിടന്ന തേയില ഫാക്ടറിയില്‍ ചായപ്പൊടി നിര്‍മിക്കുന്നതായി കലക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലാ ഓഫിസര്‍ ഡോ. തമിഴ്സെല്‍വന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ പരിശോധന നടത്തുകയായിരുന്നു. ചായപ്പൊടിയുടെ സാംപിള്‍ പരിശോധനക്കായി ചെന്നൈയിലേക്ക് അയച്ചു. അനുമതിയില്ലാതെ ഫാക്ടറി പ്രവര്‍ത്തിപ്പിച്ചതിന് ഉടമയ്ക്ക് നോട്ടീസ് നല്കി. ഫാക്ടറി തുറക്കുന്നതിന് മുമ്പായി ട്രയല്‍ റണ്‍ നടത്തിയതാണെന്ന് ഫാക്ടറി ജീവനക്കാര്‍ പറയുന്നു.
Post Your Comments