മുംബൈ : നഷ്ടത്തിൽ നിന്നും കരകയറി ഓഹരി വിപണി. സെന്‍സെക്സ് 361 പോയിന്റ് ഉയര്‍ന്ന് 35,673.25ലും നിഫ്റ്റി 92 പോയിന്റ് ഉയർന്നു 10,693.70ത്തിലും വ്യാപാരം അവസാനിപ്പിച്ചു. ധനകാര്യം, വാഹനം, ഉപഭോഗം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടം കൊയ്തു.
കൊട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, അദാനി പോര്‍ട്സ്, മാരുതി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോകോ, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍റ്റി, ഐസിഐസിഐ ബാങ്ക്, ടാറ്റമോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ ഒഎന്‍ജിസി, ടിസിഎസ്, എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ, എസ്ബിഐഎന്‍, എയര്‍ടെല്‍, കോള്‍ ഇന്ത്യ, വിപ്രോ, ടാറ്റാ സ്റ്റീല്‍, റിലയന്‍സ്, യെസ് ബാങ്ക്, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
Post Your Comments