ലണ്ടന്‍/ ന്യൂ യോർക്ക് : ശബരിമല പ്രക്ഷോഭം യുകെയിലും യു എസിലും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും സജീവമാകുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളായ അയ്യപ്പ ഭക്തന്മാരുടെ നേതൃത്വത്തിൽ മാത്രം നടന്നിരുന്ന പ്രക്ഷോഭമാണ് ഇപ്പോൾ വിദേശ രാജ്യങ്ങളിലും ഉണ്ടാവുന്നത്. ഇതിന്റെ കാരണം ബിബിസിയിലെ ഒരു വ്യാജ വാർത്തയാണ്. രെഹ്ന ഫാത്തിമയെ ജയിലിലാക്കിയത് തുട കാണിച്ചുള്ള ഉടുപ്പിട്ടിട്ടാണെന്നുള്ള രീതിയിലാണ് വ്യാജ വാർത്ത ബിബിസി നൽകിയത്.
എന്നാൽ രെഹ്ന ഫാത്തിമ ശബരിമലയിലെ അയ്യപ്പ ഭക്തന്മാരെയും അയ്യപ്പനെ തന്നെയും അവഹേളിച്ചു പോസ്റ്റിട്ടതിനോ മത വികാരം വ്രണപ്പെടുത്തിയതിനോ അറസ്റ്റിലായി എന്ന യാതൊരു സൂചനയും വാർത്തയിൽ നൽകിയതുമില്ല. ഇതോടെയാണ് വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തന്മാർ പ്രക്ഷോഭം ഏറ്റെടുത്തത്. ആദ്യം ന്യൂയോർക്കിലായിരുന്നു അയ്യപ്പ ഭക്തരെ പിന്തുണച്ചു കൊണ്ട് നാമജപം നടത്തിയത്.
കേരളത്തിൽ നിരീശ്വരവാദ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു മത വിശ്വാസ നിഷേധത്തിൽ ആശങ്ക രേഖപ്പെടുത്തി (കെ എച് എൻ എ ) കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ സജീവ പിന്തുണയോടെ ട്രൈസ്റ്റേറ്റിലെ അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടന്ന നാമജപയാത്ര പ്രതിഷേധ കടലായി മാറി .ന്യൂ യോർക്ക് ടൈം സ്‌ക്വയറിൽ വിശ്വാസികളുടെ പ്രതിഷേധ ത്തിൽ നൂറു കണക്കിന് പ്രവാസി ഇന്ത്യാക്കാരാണ് പങ്കെടുത്തത് .
സമീപ പ്രദേശങ്ങളായ ന്യൂ ജേഴ്സി ,കണക്ടിക്കട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങിയ വിശ്വാസികള്‍ നാമജപങ്ങളോടെയും ശരണം വിളികളോടെയും 64 സ്ട്രീറ്റ് വീഥികളെ പ്രകമ്പനം കൊള്ളിച്ചു .
ശ്രീമതി ജയശ്രീ നായർ ,ശ്രീ സത്യ , കൃഷ്ണരാജ് മോഹനൻ, ഗണേഷ് രാമകൃഷ്ണൻ ,ശ്രീമതി രാജലക്ഷ്മി തുടങ്ങിയ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളാണ് നാമജപയാത്രാ യജ്ഞത്തിനു ചുക്കാൻ പിടിച്ചത് .
ദേവസ്വം ബോർഡിനെ അവിശ്വാസികളുടെ കയ്യിലെ പാവയാക്കി സർക്കാർ നിയന്ത്രിക്കുന്നതിൽ ലോകമെങ്ങും ഹൈന്ദവ വിശ്വാസികളുടെ ഇടയിൽ പ്രതിഷേധം വ്യാപിക്കുകയാണ് . അമേരിക്കയിലെ മലയാളികൾക്ക് പുറമെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികളായ അയ്യപ്പ ഭക്തരും നാമ ജപ ഘോഷയാത്രയിൽ പങ്കെടുത്തു കൊണ്ട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു .
കോടതിവിധിക്കെതിരേ പുന:പരിശോധനാ ഹര്‍ജിയും ഒപ്പം നിയമസഭയില്‍ പുതിയ ഓര്‍ഡിനന്‍സും കൊണ്ടുവരണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം നില നിൽക്കുകയാണ് .ദേവസ്വം ബോർഡിനെ കാഴ്ചക്കാരാക്കി പവിത്രമായ ശബരിമലയെ സംഘർഷ ഭൂമിയാക്കി മാറ്റി ഇടതു പക്ഷ സർക്കാർ പ്രകോപനം സൃഷ്ടി ക്കുന്നതിൽ ഹൈന്ദവ ജനത ആശങ്കാകുലരാണ് .
കേരളത്തിലെ ഹൈന്ദവർ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു തങ്ങളോടൊപ്പം നിൽക്കുന്ന അമേരിക്കയിലെ പ്രവാസി ഇന്ത്യാ ക്കാർക്ക് നന്ദി അറിയിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസസമൂഹത്തെ വെല്ലുവിളിച്ചു മാറ്റം വരുത്താന്‍ കൂട്ട് നിൽക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങൾ ശ്രമിക്കുന്നതിൽ കെ എച് എൻ എ പ്രസിഡണ്ട് രേഖാ മേനോൻ ആശങ്ക രേഖപ്പെടുത്തി.
നേരത്തെ രഹ്നാ ഫാത്തിമയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത ബിബിസി കൊടുത്തിരുന്നു. അയ്യപ്പഭക്തരെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു വാര്‍ത്ത. ഇതോടെയാണ് ശബരിമല വിഷയം യുകെയില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഇതിന്റെ ഭാഗമായാണ് ബ്രിട്ടനും അമേരിക്കയും കാനഡയും അടക്കമുള്ള നിര്‍ണായക ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ തേടിയുള്ള പ്രക്ഷോഭങ്ങള്‍ സജീവമാകുന്നത്. ബ്രിട്ടനില്‍ വടക്കേ ഇന്ത്യന്‍ സമൂഹം നേതൃത്വം ഏറ്റെടുക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടം അടുത്ത ശനിയാഴ്ച (ഡിസംബര്‍ 15 ) പാര്‍ലമെന്റ് സ്‌ക്വയറില്‍ നടക്കുകയാണ്.
വിഷയത്തില്‍ ഹിന്ദു സമൂഹത്തെ ഒന്നാകെ അവഹേളിക്കും വിധം വാര്‍ത്തകള്‍ നല്‍കിയ ബിബിസി അടക്കമുള്ള മാധ്യമങ്ങളുടെ കണ്‍മുന്നില്‍ തന്നെ വിഷയം എത്തിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന്റെ പിന്നിലുണ്ട്.ഈസ്റ്റ് ഹാം, ക്രോയ്‌ഡോണ്‍ ഹിന്ദു സമാജങ്ങള്‍, സട്ടന്‍ സദ്ഗമയ, കേരള ഹിന്ദു നാഷണല്‍ കൗണ്‍സില്‍ എന്നിവയുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്നു നേതൃത്വം വഹിക്കുന്ന എ പി രാധാകൃഷ്ണന്‍, സുഭാഷ് ശശിധരന്‍, സുനില്‍ സോമന്‍, ഗോപകുമാര്‍ മാഞ്ചസ്റ്റര്‍ എന്നിവര്‍ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
Post Your Comments