Latest NewsKerala

VIDEO: സ്ത്രീകളുടെ വന്‍ സംഘം എത്തുന്നു; ലക്ഷ്യം ശബരിമല

യുവതീപ്രവേശന വിധിയുടെ മറവില്‍ ശബരിമലയിലും വാവരുപള്ളിയിലും കടന്നുകയറാന്‍ തമിഴ്‌നാട്ടില്‍ നിന്നും 40 പേരടങ്ങുന്ന സ്ത്രീകളുടെ സംഘം തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് തമിഴ്‌നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് . കോടതി ഉത്തരവിന്റെ മറപിടിച്ച് സ്ത്രീകളെ എത്തിച്ച് സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന സൂചന.

ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയാണ് ഇതിന് പിന്നില്‍. ഇവരുടെ നേതൃത്വത്തില്‍ യുവതികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന സൂചന. കോയമ്പത്തൂര്‍ ആസ്ഥാനമായാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തനം. സേലം, മധുര, വിഴുപുരം ഭാഗങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ മുസ്‌ളീം നേതാക്കളെ കൊലപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ പല കേസുകളും നിലനില്‍ക്കുന്നതിനിടെയാണ് ശബരിമലയിലെ പ്രശ്നങ്ങള്‍ മുതലാക്കികൊണ്ടുള്ള സംഘടനയുടെ ഇത്തരമൊരു നീക്കം.

https://youtu.be/Xt49PKRwJE8

shortlink

Related Articles

Post Your Comments

Related Articles


Back to top button