Latest NewsKerala

ബാലുശ്ശേരിയിലെ കള്ളനോട്ടടി : എന്‍ഐഎ അന്വേഷണത്തിന്

തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയം

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ കള്ളനോട്ടടി കേന്ദ്രം എന്ന് സംശയിക്കുന്ന കോഴിക്കോട് ബാലുശേരിയിലെ കേന്ദ്രത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കുന്നു .

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബാലുശേരിയിലെത്തിയത്. നോട്ട് അടിക്കുവാന്‍ ഉപയോഗിച്ച കടലാസ് വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതാണെന്നാണ് സൂചന. കള്ളനോട്ട് നിര്‍മ്മിക്കല്‍, കൈവശം വെയ്ക്കല്‍, വിതരണം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും എന്‍ഐഎ അന്വേഷിക്കും.

shortlink

Post Your Comments


Back to top button