പലരേയും ഏറെ വലയ്ക്കുന്ന ഒന്നാണ് ചെന്നികുത്ത് അഥവാ മൈഗ്രെയിന്‍. ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വേദനകളില്‍ ഒന്നാണ് മൈഗ്രേന്‍. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സ്ഥിരമായി മരുന്ന് കഴിച്ചാണ് പലരും മൈഗ്രേന്‍ നിയന്ത്രിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടാണ് മൈഗ്രേന്‍ വരുന്നത്. മൈഗ്രേന്‍ ചെറുക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികള്‍ പരിചയപ്പെടാം.
കറുവപ്പട്ട…
മൈഗ്രേന്‍ മാറാന്‍ വളരെ നല്ലതാണ് കറുവപ്പട്ട. കറുവപ്പട്ട അരച്ച് വെള്ളത്തില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടുന്നതും മൈഗ്രേന്‍ ചെറുക്കാന്‍ ഒരു നല്ല മാര്‍ഗ്ഗമാണ്. നെറ്റിയിലോ, നെറ്റിക്കും ചെവിക്കുമിടയ്ക്കോ പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ചോ കഴുകുക.
കര്‍പ്പൂര തുളസി…
കര്‍പ്പൂര തുളസി ഓയില്‍ നെറ്റിയില്‍ തടവുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. ഓയില്‍ രണ്ട് മൂന്ന് തുള്ളി ഒഴിച്ച് ആവി പിടിക്കുന്നതും ഗുണം ചെയ്യും.
ഇഞ്ചി…
ഇഞ്ചിയാണ് മറ്റൊരു മരുന്ന്. അല്‍പം നാരങ്ങ ചേര്‍ത്ത് ഇഞ്ചി ജ്യൂസാക്കി കഴിക്കുകയോ ചായയിലിട്ട് കഴിക്കുകയോ, വെറുതെ അരച്ച് കഴിക്കുകയോ ചെയ്യുന്നത് മൈഗ്രേന്‍ അകറ്റാന്‍ സഹായിക്കും.
പുതിനയില…
പുതിനയിലയുടെ നീരും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. മൈഗ്രേന്‍ ഉണ്ടാകുമ്പഴൊക്കെ ഇത് പുരട്ടാം.
Post Your Comments