Latest NewsIndia

ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണെന്ന് പറഞ്ഞിട്ടില്ലെന്ന് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതെന്ന നിലയില്‍ വരുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. വ്യക്തിപരമായ ഒരു ചോദ്യത്തിന് വ്യക്തിപരമായ ഒരു മറുപടി നല്‍കുകയാണ് ചെയ്തത്. അല്ലാതെ ന്യൂനപക്ഷങ്ങള്‍ അപകടത്തിലാണെന്നോ ഭീതിയിലാണെന്നോ പറഞ്ഞിട്ടില്ല. ന്യൂനപക്ഷ സമുദായക്കാരനായത് പ്രവര്‍ത്തന മേഖലയില്‍ തടസ്സമുണ്ടാക്കിയെന്ന് കുര്യന്‍ ജോസഫ് പറഞ്ഞുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ അഭിപ്രായം സമൂഹത്തില്‍ ഭയവും വെറുപ്പുമുണ്ടാക്കുമെന്ന ആരോപണവുമായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്രയും കാലം ന്യായാധിപന്‍ ആയിരുന്ന ആളെന്ന നിലയില്‍ എന്തു പറയണമെന്നും എന്തു പറഞ്ഞുകൂടായെന്നുമെല്ലാം മനസിലാക്കാന്‍ കഴിയുന്നയാളാണ് താനെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.

shortlink

Post Your Comments


Back to top button