ബംഗളൂരു: വിഷം നിറഞ്ഞ തടാകം നവീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടക സര്‍ക്കാരിന് 50 കോടി രൂപ പിഴ. ബെലന്തൂര്‍ തടാകം നവീകരിക്കാത്തതിനാണ് കര്‍ണാടക സര്‍ക്കാരിന് 50 കോടി രൂപയും ബെംഗളൂരു മഹാനഗരസഭയ്ക്ക് 25 കോടി രൂപയും ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ വിധിച്ചത്. ബെലന്തൂര്‍ തടാക ശുചീകരണത്തിനായി 500 കോടി രൂപ സര്‍ക്കാര്‍ നീക്കിവയ്ക്കണമെന്നും അറിയിച്ചു. വീഴ്ച വരുത്തിയാല്‍ 100 കോടി രൂപ അധികപ്പിഴ ചുമത്തും. പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ വെബ്‌സൈറ്റിന് രൂപം നല്‍കണം. മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് എന്‍.ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി തടാക നവീകരണ പ്രവര്‍ത്തനം വിലയിരുത്തും. കര്‍മ്മപദ്ധതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം.
Post Your Comments