പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ജര്‍മനിയില്‍ നിന്ന് 725 കോടി രൂപയുടെ വായ്പ സഹായം ലഭ്യമാകും. തലസ്ഥാനത്തെ ജര്‍മന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ നേ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചു.
ഏഷ്യന്‍ ഡെവലെപ്പ്മെന്റ് ബാങ്ക് 3500 കോടി രൂപ കേരളത്തിന് നല്‍കുമെന്നും ഇതിനായുള്ള അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ചയാണ് എ.ഡി.ബി അധികൃതര്‍ കേരളത്തില്‍ എത്തുന്നത്. ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ധനകാര്യ സ്ഥാപനമായ കെ.എസ്.ഡബ്ല്യൂ ആണ് കേരളത്തിന് 725 കോടി രൂപ വായ്പയായി നല്‍കുന്നതിനായി തയ്യാറായിട്ടുള്ളത്. ഇതിനായി ഇന്ത്യന്‍ സര്‍ക്കാരും കെ.എസ്.ഡബ്ല്യൂവും ധാരണയിലെത്തിയിട്ടുണ്ട്. യു.എന്‍.ഡി.പി. സംഘം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സഹായ പദ്ധതിക്ക് രൂപം നല്‍കിയത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പാലങ്ങള്‍ എന്നിവ നിര്‍മിക്കാനാണ് ഈ പണം ഉപയോഗിക്കുക. ഇതിനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തയ്യാറാക്കും.
Post Your Comments