ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ പുതിയ ചുവടുകളുമായി കമ്പനി. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ രാഷ്ട്രീയം സംബന്ധിച്ച് പരസ്യദാതാക്കള്‍ക്ക് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തണമെങ്കില്‍ അവരുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കണം. അതേസമയം ആരാണ് ആ പരസ്യം ഫേസ്ബുക്കില്‍ ഇടാന്‍ ആഗ്രഹിക്കുന്നത് അയാളുടെ വിവരങ്ങളും നല്‍കണം.
ഫേസ്ബുക്കില്‍ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികളില്‍ ഞങ്ങള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നു. ഇതിനു മുമ്പ് അമേരിക്ക, ബ്രസീല്‍, യുകെ എന്നിവിടങ്ങളില്‍ ഈ മാറ്റങ്ങള്‍ ഞങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ സുതാര്യത കൊണ്ടുവരാന്‍ ഞങ്ങള്‍ കൈക്കൊള്ളുന്ന ആദ്യ നടപടിയാണിതെന്ന് ഫേസ്ബുക്ക് പ്രൊഡക്ഷന്‍ മാനേജര്‍ സാറ ക്ലാര്‍ക്ക് ഷിഫി പറഞ്ഞു.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വെള്ളിയാഴ്ച മുതല്‍ പുതിയ നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യയിലെ പരസ്യദാതാക്കള്‍ക്ക് ഫേസ്ബുക്ക് നിര്‍ദ്ദേശം നല്‍കും. ഐഡന്റിറ്റി, ലൊക്കേഷന്‍ സ്ഥിരീകരണം എന്നിവ മനസ്സിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ പരസ്യദാതാക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളോ കമ്പ്യൂട്ടറുകളോ വഴി അത് തെളിയിക്കാനാകും. ഇതിനായി ഇവര്‍ക്ക് പുതിയ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ക്രമീകരണങ്ങള്‍ സന്ദര്‍ശിക്കാം.
കൂടാതെ 2019-ന്റെ തുടക്കത്തില്‍ പരസ്യം നല്‍കുന്നവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ക്രമീകരണങ്ങളും നടത്തും. ഇതിനായി ഓണ്‍ലൈന്‍ സെര്‍ച്ച് ലൈബ്രറിക്കും രൂപം നല്‍കും.
Post Your Comments