തിരുവനന്തപുരം: അറിവായകാലം മുതല്‍ ഞാനും എന്റെ കുടുംബവും സിപിഎമ്മില്‍ വിശ്വസിക്കുന്നു. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എന്റെ കുടുംബത്തോട് കൊടും ക്രൂരതയാണ് സിപിഎം കാണിക്കുന്നതെന്ന് എകെറ്റിഎ നെടുമങ്ങാട് പുലിപ്പാറ യൂണിറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ ഭവനില്‍ നിമ. സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിമ.
ശബരിമല യുവതീപ്രവേശനത്തിനെ എതിര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് സിപിഎമ്മിന്റെ കൊടും ക്രൂരതയ്ക്ക് നിമ ഇരയാകേണ്ടി വന്നത്. വിധി കോടതിയുടെതാവാം പക്ഷേ തീരുമാനം പെണ്ണിന്റെയാ. നിത്യ ബ്രഹ്മചാരിയായ ശ്രീ ധര്‍മ്മശാസ്താവിന്റെ പുണ്യ ദര്‍ശനം ലഭിക്കാന്‍ അമ്പത് വയസുവരെ കാത്തിരിക്കാന്‍ താന്‍ തയ്യാറെന്നാണ് ഫേസ്ബുക്കില്‍ നിമ പോസ്റ്റിട്ടത്. ഇതിനെ ചോദ്യം ചെയ്ത് കൊല്ലംകാവ് വാര്‍ഡ് കൗസിലര്‍ ലിസി വിജയന്‍ നിമ യുടെ വീട്ടിലെത്തി പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്‍മാറാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് മുന്‍ കൗണ്‍സിലര്‍ സിപിഎമ്മിലെ പുലിപ്പാറ കൃഷണന്റെ നേതൃത്വത്തില്‍ നിമയെയും ഭര്‍ത്താവിനെയും മകനെയും ആക്രമിച്ചു.
ഭര്‍ത്താവ് ലാലുവിനെതിരെ കൗണ്‍സിലര്‍ ലിസ്സി കള്ളകേസ് നല്‍കി. പോലീസ് കേസെടുത്തതിനാല്‍ കോടതിയില്‍ നിന്നും മുന്‍കൂര്‍ജാമ്യം നേടി. എന്നാല്‍ താന്‍ നല്‍കിയ കേസില്‍ ആരുടെ പേരിലും പോലീസ് നടപടി സ്വീകരിച്ചില്ല. ഇപ്പോള്‍ ജീവനു വരെ ഭീഷണിയാണ്. തന്റെ ഭര്‍ത്താവ് സിപിഎം ബ്രാഞ്ച്കമ്മറ്റിഅംഗം ആയിരുന്നിട്ടുപോലും നേതാക്കള്‍ വിവരം അന്വേഷിക്കാന്‍ ഇതുവരെയും എത്തിയിട്ടില്ല. അവര്‍ എന്നെ കൊന്നുകളയുമോ എന്ന ഭീതിയിലാണെന്നും നിമ പറഞ്ഞു.
സത്യാഗ്രഹം അനുഷ്ഠിക്കുന്ന എ.എന്‍.രാധാകൃഷ്ണന് ഷാള്‍ അണിയിച്ച് നിമ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു.
Post Your Comments