ചെന്നൈ: പതിനേഴുകാരനെ പീഡിപ്പിച്ചെന്ന ഇരയുടെ സഹോദരിയുടെ പരാതിയില്‍ യുവതിക്കെതിരെ പോക്സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയ്ക്ക് അടുത്ത് അയനാവരത്തുള്ള ശ്വേത എന്ന് വിളിക്കുന്ന വാസന്തിയേയാണ് പോലീസ് പിടികൂടിയത്. യുവതിയും പീഡിപ്പിക്കപ്പെട്ട പതിനേഴ് കാരനും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലാവുകയും യുവതി പതിനേഴുകാരനുമായി മുങ്ങുകയും ചെയ്തു.
ആണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് സഹോദരി പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് കേസെടുത്ത് പോലീസ് ഇരുവരേയും കണ്ടെത്തിയത്. സുഹൃത്തിന്റെ തെയ്നാപെട്ടിലുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ മൂന്ന് ദിവസം ഒന്നിച്ച് കഴിഞ്ഞതായും ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് താനാണെന്നും യുവതി പോലീസിന് മൊഴി നല്കി. യുവതി രണ്ട് തവണ വിവാഹിതയാണ്.
Post Your Comments