തിരുവനന്തപുരം: സ്വര്‍ണ്ണവിലയിൽ വീണ്ടും വർദ്ധനവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. 80 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 10 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പവന് 23,120 രൂപയാണ് ഇന്നത്തെ വില. 2,890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് നേരിട്ടതാണ് രാജ്യത്ത് സ്വർണ്ണവില ഉയരാനുളള പ്രധാന കാരണം. 1239 ഡോളറാണ് 31 ഗ്രാം ട്രോയ് ഔൺസിന്റെ വില. ഇന്നലെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 2,880 രൂപയായിരുന്നു നിരക്ക്.
Post Your Comments