KeralaNews

വനിതാ മതില്‍: സര്‍ക്കാരിന്റെ പുതിയ സംഘാടക തീരുമാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പുതുവത്സരദിനത്തി സര്‍ക്കാര്‍ നവോത്ഥാന സംഘടനകളോട് ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കാന്‍ പുതിയ തരുമാനങ്ങള്‍. ഓരോ ജില്ലയില്‍ നിന്നും കൂടുതല്‍ സ്ത്രീകളുടെ പ്രാതിനിധ്യം മന്ത്രിമാര്‍ വഴി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിനായി ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

ഡിസംബര്‍ 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്കു രൂപം നല്‍കുംമെന്നും മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. അതേസമയം പ്രചാരണത്തിനായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button