കൊല്ലം: കൊല്ലത്തു ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിനി രാഖി കൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്ക് വിധേയയായ അധ്യാപിക സമൂഹത്തെ വെല്ലുവിളിച്ച് രംഗത്ത്. ഫാത്തിമാ മാതാ നാഷണല്‍ കോളേജിലെ അധ്യാപിക സോഫിയാ അല്‍ഫോണ്‍സാണ് പരിഹാസവും വെല്ലുവിളിയും നിറഞ്ഞ പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ: ‘ചിലര്‍ക്ക് ഒരു വിചാരമുണ്ട്.. ന്തെങ്കിലുമൊക്കെ കാട്ടി മ്മളെയങ്ങ് തളര്‍ത്തി കളയാമെന്നു.. തോന്നലാട്ടോ.. അതൊക്കെ അങ്ങ് പണ്ട്…’ എന്നാണു ഇവരുടെ പോസ്റ്റ്.
കോളേജിലെ ഒരു വിദ്യാർത്ഥിനിയുടെ മരണത്തിനു കാരണക്കാരെന്നു ആരോപണമുള്ള അധ്യാപികമാർക്ക് ഇതുവരെ സസ്പന്‍ഷന്‍ ഉത്തരവ് രേഖാമൂലം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ അധ്യാപകരെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്. കോളേജ് തുറക്കുന്ന ദിവസം തന്നെ അധ്യാപക സമരവും ആരംഭിക്കാനുള്ള സാധ്യതയുണ്ട്.
Post Your Comments