Latest NewsEntertainment

VIDEO: പൂവണിഞ്ഞ പ്രണയം

അഴകിന്റെ വര്‍ണ്ണങ്ങളാല്‍ അതീവ സുന്ദരിയായി പ്രിയങ്ക ചോപ്ര വിവാഹവേദിയിലെത്തിയപ്പോള്‍ ഈറനണിഞ്ഞ നവ വരന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. വിവാഹവസ്ത്രം അണിഞ്ഞ് വിവാഹവേദിയിലേക്ക് നടന്നു നീങ്ങുന്ന വീഡിയോ പ്രിയങ്ക തന്നെയാണ് ഫെയ്‌സ്ബുക്കിലുടെ പങ്കുവച്ചത്.

https://www.youtube.com/watch?v=KT1poLLA4sM

വെളുത്തഗൗണില്‍ അതിസുന്ദരിയായി പ്രിയങ്ക എത്തുമ്പോള്‍ നിറഞ്ഞ ചിരിയോടെ നില്‍ക്കുകയാണ് നിക്ക് ഇടയക്ക് ഈറനണിഞ്ഞ കണ്ണും താരം തുടയ്ക്കുന്നുണ്ട്. ഈ ദ്യശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ വീഡിയോ ആദ്യമായാണ് പുറത്തുവിടുന്നത്. ദീര്‍ഘനാളുകളായി പ്രണത്തിലായിരുന്ന ഇവര്‍, രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ചാണ് വിവാഹിതരായത്. ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. നിക്കിന്റെ പിതാവ് കെവിന്‍ ജോനാസാം ആണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. കറുത്ത കോട്ടും സ്യൂട്ടും അണിഞ്ഞാണ് നിക്ക് വിവാഹ വേദിയിലെത്തിയത്. കുടുംബങ്ങള്‍ക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും ബോളിവുഡ് താരങ്ങളും അംബാനി കുടുംബവും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

shortlink

Post Your Comments


Back to top button