ന്യൂഡല്‍ഹി: സുപ്രീം കോടതിയി സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസം 25-ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ ഒന്നാം നന്പര് കോടതി മുറിയിലാണ് മോദി എത്തിയത്. 60 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി സുപ്രീം കോടതി സന്ദര്‍ശിക്കുന്നത്. സുപ്രീം കോടതിയിലെ ഇപ്പോഴത്തെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കോടതിയിലെത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട നിര്‍ണായക കേസുകള്‍ പരിഗണിക്കുന്നതാണ് ഒന്നാം നന്പര് കോടതി മുറി. റഫാല്‍ ഇടപാട്, സിബിഐയിലെ കേന്ദ്രത്തിന്റെ അഴിച്ചുപണി എന്നിവയൊക്കെ ഇവിടെയാണ് പരിഗണിക്കുന്നത്. . വൈകിട്ട് എട്ടോടെ പ്രധാനമന്ത്രി സുപ്രീം കോടതിയിലെത്തി. വിരുന്നിടെ മോദി നിരവധി ജഡ്ജിമാരുമായി സംഭാഷണം നടത്തി. ഒന്‍പതര വരെയാണ് വിരുന്നിനു സമയമെങ്കിലും അതിനുശേഷവും മോദി വിരുന്ന് നടന്ന ഹാളില്‍ തുടര്‍ന്നു. ഇതിനുശേഷമാണ് മോദി ഗൊഗോയിയുടെ കോടതി മുറിയില്‍ പോകാന്‍ താത്പര്യം പ്രകടിപ്പിച്ചത്.
ഇത് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്നാല്‍ ചീഫ് ജസ്റ്റീസ് തന്നെ മോദിയെ തന്റെ കോടതി മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുറിയില്‍ ഒന്നാം നന്പര് കസേരയില്‍ ഇരുന്ന മോദി, ഇവിടുത്തെ കീഴവഴക്കങ്ങള്‍ സംബന്ധിച്ച് ചീഫ് ജസ്റ്റീസിനോട് അന്വേഷിച്ചു. പിന്നീട് ചീഫ് ജസ്റ്റീസിന്റെ ക്ഷണപ്രകാരം ചായയും കുടിച്ചശേഷം പത്തോടെയാണ് മോദി മടങ്ങിയതെന്നാണു ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments