തളിപ്പറമ്പ് : പറശിനിക്കടവ് ലോഡ്‌ജില്‍ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവും ഉണ്ട്. ഇയാളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ലോഡ്ജിലേക്ക് മാര്‍ച്ചും നടത്തിയിരുന്നുവെന്നാണ് വിവരം. ലോഡ്ജില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ 19 പേര്‍ പീഡിപ്പിച്ച വിവരമാണ് പുറത്തുവന്നത്. സംഭവത്തില്‍ അഞ്ച് പേരെയാണ് അറസ്റ്റുചെയ്‌തത്. ഇന്ന് രണ്ടുപേരുടെ അറസ്റ്റുകൂടി പൊലീസ് രേഖപ്പെടുത്തി. അഞ്ചോളം പേര്‍ കസ്റ്റഡിയിലുണ്ട്.
ഇതിനിടെ പെണ്‍കുട്ടിയുടെ സുഹൃത്തിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാളെ കണ്ണൂര്‍ വനിതാ പൊലീസ് അറസ്റ്റുചെയ്തു. മാട്ടൂല്‍ സ്വദേശി കെ.വി. സന്ദീപ് (30), നടുവിലിലെ സി.പി. ഷംസുദ്ദീന്‍ (37), ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി വി.സി ഷബീര്‍ (36), നടുവിലെ കെ.വി അയൂബ് (32), പറശിനിക്കടവ് പാര്‍ക്ക് ടൂറിറ്റ്‌ഹോം മാനാജര്‍ കെ. പവിത്രന്‍ (38) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
തളിപ്പറമ്പ് പൊലീസ് ഇന്ന് മാട്ടൂല്‍ നോര്‍ത്തിലെ തോട്ടത്തില്‍ വീട്ടില്‍ ജിതിന്‍ (30), വടക്കാഞ്ചേരി ഉഷസില്‍ വൈശാക് (25) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.കൂട്ടബലാല്‍സംഗം വിവാദമായതോടെ, യുവജനങ്ങള്‍ നടത്തിയ മാര്‍ച്ചിലും നിഖില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ നവംബര്‍ 13, 19 തീയതികള്‍ക്കിടയില്‍ പറശിനിക്കടവിലെ ലോഡ്ജില്‍ വച്ചു പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ലോഡ്ജ് മാനേജര്‍ പവിത്രന്‍ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്.
ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ജന എന്ന യുവതിയാണ് പ്രലോഭിപ്പിച്ച് തന്നെ ലോഡ്ജിലെത്തിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അഞ്ജനയെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്. എന്നാൽ അഞ്ജന എന്ന ഐ ഡി വ്യാജമായി ഉണ്ടാക്കിയതാണെന്നും റിപ്പോർട്ട് ഉണ്ട്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയില്‍ ലഭിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
Post Your Comments