KeralaLatest NewsIndia

പറശ്ശിനിക്കടവിലെ പെൺകുട്ടി നേരിട്ടത് കൊടും ക്രൂരത: യുവതിയുടെ പേരിൽ ഐ ഡി ഉണ്ടാക്കി പെൺകുട്ടിയെ വശത്താക്കിയത് സ്ഥലത്തെ പ്രമുഖർ

പിതാവാണ് പതിമൂന്നാമത്തെ വയസ്സില്‍ കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയത്.

കണ്ണൂര്‍: പറശ്ശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ വിവരങ്ങൾ പുറത്തു വരുമ്പോൾ നടുക്കം മാറുന്നില്ല. പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ ഈ കേസില്‍ 19 പ്രതികളാണുള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന നേതാക്കളടക്കം കൂട്ടബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. മുഖ്യപ്രതി സന്ദീപ് ഇടതു പക്ഷ പ്രവര്‍ത്തകനാണ്. അഞ്ജന എന്ന പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികളിലൊരാള്‍ പെൺകുട്ടിയുമായി ബന്ധമുണ്ടാക്കിയത്.

തുടർന്ന് അഞ്ജനയുടെ സഹോദരൻ എന്ന പേരിലും വ്യാജ പ്രൊഫൈലുണ്ടാക്കി. പരിചയപ്പെട്ട ആളെ കാണാൻ പെൺകുട്ടി പറശ്ശിനിക്കടവിൽ എത്തിയപ്പോള്‍ ലോഡ്‌ജിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പൈതല്‍ മലയില്‍ വെച്ചും കോള്‍മൊട്ടയിലെ വാടക ക്വാട്ടേഴ്‌സിലും മാട്ടൂലില്‍ വെച്ചും പെണ്‍കുട്ടിയെ ഇവര്‍ വെവ്വേറെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മുഴുവന്‍ പ്രതികളും വിവാഹിതരാണ്. ആകെ പതിനഞ്ച് കേസുകളിലായി 19 പ്രതികളാണുള്ളത്.

മൂന്നെണ്ണം കൂട്ട ബലാത്സംഗവും മൂന്നെണ്ണം ലൈംഗിക പീഡനവുമാണ്. തളിപ്പറമ്പ് പൊലീസ് കൂട്ട ബലാത്സംഗത്തിനാണ് കേസെടുത്തിട്ടുള്ളത്. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ അഞ്ചും പഴയങ്ങാടിയില്‍ രണ്ടും എടക്കാട് കുടിയാന്മല എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാതാപിതാക്കളും പെണ്‍കുട്ടിയും സഹോദരനും അടങ്ങുന്ന കുടുംബത്തില്‍ പിതാവാണ് പതിമൂന്നാമത്തെ വയസ്സില്‍ കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയത്.

വാടക വീട്ടിലെ കുളിമുറിയില്‍ ഇയാള്‍ ദ്വാരമുണ്ടാക്കി മകളുടെ നഗ്‌നത ആസ്വദിച്ചതായും വിവരമുണ്ട്. മകളില്‍ സംശയം ജനിച്ചതോടെ അമ്മ മുറിയിലിട്ട് പൂട്ടാറുണ്ടായിരുന്നു. എന്നാല്‍ പിതാവ് മുറി തുറന്നും കുട്ടിയെ ഇംഗിതത്തിന് വിധേയമാക്കിയിരുന്നു. പതിനാറ് തവണ പിതാവ് പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഇതിനിടെ പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെ ഒരു യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. ചില സംശയത്തെ തുടര്‍ന്ന് രണ്ട് വിദ്യാലയങ്ങളില്‍ നിന്ന് പെണ്‍കുട്ടിയെ ഒഴിവാക്കി.

പിതാവിന്റെ ഭാഗത്തു നിന്നുണ്ടായ ലൈംഗികാതിക്രമം പെണ്‍കുട്ടിയുടെ മാനസിക നില തന്നെ മാറ്റി മറിച്ചു.ഇതേ തുടര്‍ന്നാണ് 20 ലേറെ പേര്‍ക്ക് പെണ്‍കുട്ടിയെ വശീകരിക്കാന്‍ കഴിഞ്ഞത്.മാട്ടൂൽ സ്വദേശി കെ.വി സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിൻ, പരിപ്പായി സ്വദേശി വി.സി.ഷബീർ, നടുവിൽ സ്വദേശി കെ.വി.അയൂബ്, അരിമ്പ്ര സ്വദേശി കെ.പവിത്രൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം രണ്ടു ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള പരാതി.

പീഡനവിവരം അറിഞ്ഞിട്ടും മറച്ചു വച്ചതിനാണ് ലോഡ്ജ് ജീവനക്കാരൻ കൂടിയായ പവിത്രനെ അറസ്റ്റ് ചെയ്തത്.പറശ്ശിനിക്കടവിലെ ചില ലോഡ്ജുകളില്‍ ജീവനക്കാരുടെ ഒത്താശയോടെ സദാചാര പ്രവര്‍ത്തികള്‍ നടന്നുവരുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ രണ്ട് തവണ പെണ്‍കുട്ടി എത്തിയപ്പോഴും ലോഡ്ജില്‍ മുറി നല്‍കി. പീഡനത്തിനിരയായ പെണ്‍കുട്ടിയേയും കൂട്ടി യുവാക്കള്‍ രണ്ട് തവണ ഇവിടെ പറശ്ശിനി പാര്‍ക്ക് എന്ന ലോഡ്ജില്‍ വന്നിരുന്നു.

സ്‌ക്കൂള്‍ യൂണിഫോമില്‍ യുവാക്കള്‍ക്കൊപ്പം ലോഡ്ജില്‍ എത്തിയിട്ടും മുറി അനുവദിച്ചതും പൊലീസിനെ വിവരം അറിയിക്കാത്തതും ഗുരുതരമായ തെറ്റാണ്. അതിനാല്‍ ലോഡ്ജ് ഉടമക്കെതിരേയും കേസെടുത്തു.ലോഡ്ജിൽ വെച്ച് ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ സംഘം വിഡിയോയിൽ പകർത്തിയെന്ന് പൊലീസ് പറയുന്നു. വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ കാര്യങ്ങള്‍ തിരക്കുകയും പെണ്‍കുട്ടിയുമായി വനിതാ സെല്ലിൽ എത്തുകയും ചെയ്തു. ലോഡ്ജില്‍ മാത്രമല്ല ചില വീടുകളില്‍ വെച്ചും തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button