KeralaLatest NewsIndia

പ്രസംഗ ദൃശ്യങ്ങളിൽ കൃത്രിമം കാട്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കടകംപള്ളിക്കെതിരെ 1 കോടിയുടെ മാനനഷ്ടക്കേസുമായി കെ പി ശശികല

കെ പി ശശികലയുടെ പ്രസംഗ ദൃശ്യങ്ങളിൽ കൃത്രിമം കാട്ടി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ അറുപത് ശതമാനം കൃസ്ത്യാനികളാണെന്ന നുണ പറഞ്ഞ് കേരളത്തില്‍ ഹിന്ദു ഐക്യവേദി കെ.പി ശശികല കലാപത്തിന് ശ്രമിക്കുകയാണെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിയമസഭയിലെ പ്രസ്താവന വസ്തുതാ വിരുദ്ധം. കെ പി ശശികലയുടെ പ്രസംഗ ദൃശ്യങ്ങളിൽ കൃത്രിമം കാട്ടി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു

കടകംപള്ളിയെന്നാണ് വിമർശനം. തിരുപ്പതി തിരുമല ദേവസ്ഥാനത്തെ കുറിച്ചും,തിരുപ്പതി ക്ഷേത്രത്തിൽ ക്രിസ്ത്യൻ ലഘുലേഖകൾ വിതരണം ചെയ്തതിനെ പറ്റിയും 10 വർഷങ്ങൾക്ക് മുൻപ് ശശികല ടീച്ചർ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത് കടകംപള്ളി നിയമസഭയിൽ കാട്ടിയത്. ഇതിന്റെ യഥാർത്ഥ ദൃശ്യങ്ങൾ ചാനലുകൾ പുറത്തു വിട്ടു.

ശശികല ക്രിസ്ത്യൻ സമുദായത്തിനെതിരെയും, തിരുവിതാകൂർ ദേവസ്വം ബോർഡിനെതിരെയും പ്രസംഗിച്ചുവെന്നാണ് സിപിഎം സൈബർ വിങ് ഗ്രൂപ്പുകളിലെ പ്രചാരണം. ഇത് മന്ത്രിയും ഏറ്റുപിടിച്ചുവെന്നാണ് വിമർശനം.തനിക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍ വ്യാജ പ്രചരണം നടത്തിയെന്ന് കാണിച്ച് 1 കോടിയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കെ.പി ശശികല ടീച്ചര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇന്ന് നിയമസഭയില്‍ ആരോപണം ആവര്‍ത്തിച്ച ദേവസ്വം മന്ത്രി മാനനഷ്ടക്കേസ് കൊടുക്കട്ടേയെന്ന് വെല്ലുവിളിക്കുകയും ശശികല ടീച്ചര്‍ക്കെതിരെ സര്‍ക്കാര്‍ കേസ് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രസംഗത്തിന്റെ വീഡിയെ പുറത്തുവരുന്നത് കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കും.

തിരുപ്പതി തിരുമല ദേവസ്ഥാനത്തിൽ ജീവനക്കാരിയായിരുന്ന ക്രിസ്ത്യൻ വനിത ക്ഷേത്രത്തിൽ ക്രിസ്ത്യൻ മതപ്രചരണ ലഘുലേഖ വിതരണം ചെയ്തതിനെ കുറിച്ചായിരുന്നു ശശികല ടീച്ചർ പ്രസംഗിച്ചത്. ആ പ്രസംഗത്തിൽ നിന്നും തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ പേര് പറയുന്ന ഭാഗങ്ങൾ വെട്ടിക്കളഞ്ഞ ശേഷമാണ് കടകംപള്ളി ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button