കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ടിക്ക. അത് പല രീതിയില്‍ ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ രുചിയോടെ ഉണ്ടാക്കാന്‍ കഴിയുന്ന വീട്ടമ്മമാരുടെയും പ്രിയപ്പെട്ടതാണ്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..
ആവശ്യമായ സാധനങ്ങള്‍
പൈനാപ്പിള്‍ 2 ടേബിള്‍ സ്പൂണ്‍
തക്കാളി 1 എണ്ണം
സവാള 1 എണ്ണം
പനീര്‍ 100 ഗ്രാം
ക്യാപ്സിക്കം 1 എണ്ണം
മുളക് പൊടി 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്, എണ്ണ ആവശ്യത്തിന്
തേന്‍ 4 ടേബിള്‍ സ്പൂണ്‍
ഫ്രൂട്ട് ടിക്ക തയ്യാറാക്കുന്ന വിധം
ആദ്യം പൈനാപ്പിള്‍, തക്കാളി, സവാള, പനീര്‍, ക്യാപ്സിക്കം തുടങ്ങിയ എല്ലാ ചേരുവകള്‍ ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക. അതിനുശേഷം ഒരു ബൗളില്‍മുളക് പൊടിയും ഉപ്പും കുറച്ചു എണ്ണയും തേനും നന്നായി യോജിപ്പിക്കുക. മുറിച്ചു വെച്ചിരിക്കുന്ന കഷ്ണങ്ങള്‍ എല്ലാം തയ്യാറാക്കി വെച്ചിരിക്കുന്ന ചേരുവയില്‍ ചേര്‍ത്ത് അല്‍പനേരം വെക്കുക. പിന്നീട് ഈ കഷ്ണങ്ങള്‍ ഒരു സ്റ്റിക്കില്‍ കോര്‍ത്ത് ദോശക്കല്ലില്‍ എണ്ണ ഒഴിച്ച് ഓരോ വശങ്ങളും ചുട്ടെടുക്കുക. അങ്ങനെ ടേസ്റ്റി ഫ്രൂട്ട് ടിക്ക തയ്യാറായി.
Post Your Comments