കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍പ്പന നടത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് വീണ്ടും മീന്‍വില്‍പ്പന തുടങ്ങുന്നു. വ്യാഴാഴ്ച രാവിലെ 10ന് താന്‍ മുമ്പ് മീന്‍വില്‍പ്പന നടത്തിയ തമ്മനം ജംഗ്ഷനില്‍ ഹനാന് മീനുമായി എത്തും.
സ്വന്തം വണ്ടിയിലാണ് ഹനാന് മീന്‍വില്‍പ്പനയ്ക്ക് എത്തുന്നത്. വാഹനം മീന്‍വില്‍പ്പന നടത്താന്‍ കഴിയുംവിധം ഹനാന്റെ ഇഷ്ടപ്രകാരമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുറിച്ച് വൃത്തിയാക്കിയ മീന്‍ ബോക്സുകളില്‍ പായ്ക്ക് ചെയ്താണ് നല്‍കുക. വൈറല്‍ ഫിഷ് എന്നു പേരിട്ടിരിക്കുന്ന മീന്‍വില്‍പ്പനയുടെ ഉദ്ഘാടനം നടന് സലീം കുമാര്‍ നിര്‍വഹിക്കും. തമ്മനത്ത് മീന്‍വില്‍പ്പന നടത്താന്‍ കോര്പ്പറേഷന് ഹനാന് അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments