KeralaLatest News

ഇടുക്കി ഹെെറേഞ്ചില്‍ തേനിച്ചകൃഷിക്ക് മാധുര്യമേറി ;കൂടുതല്‍ കര്‍ഷകര്‍ രംഗത്ത്

ഇടുക്കി:  ഒരു കിലോ ഹെെറേഞ്ച് തേനിന് 400 രൂപ, ഒരു പെട്ടിയില്‍ നിന്ന് ലഭിക്കുന്നത് 20 കിലോ തേന്‍.ഇതൊക്കെയാണ് ഹെെറേ‍ഞ്ച് കര്‍ഷകരെ തേനീച്ച കൃഷി കൂടി മറ്റ് കൃഷികള്‍ക്കൊപ്പം തൂടരാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. ഇടുക്കി ഹെെറേഞ്ചില്‍ ഇതോടെ തേനീച്ച കൃഷി ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഹെെറേ‍ഞ്ച് തേനീന് ആവശ്യക്കാര്‍ ഏറെയുളളതിനാല്‍ വിപണനം സാധ്യമാക്കുക എന്നത് അത്ര പ്രയാസവുമല്ല. കൂടാതെ കൃഷിവകുപ്പിന്‍റെ പ്രോത്സാഹന പദ്ധതികളുളളതും കര്‍ഷകരെ കൃഷിയിലേക്കാകര്‍ഷിക്കുന്നതിന്‍റെ വസ്തുതകളാണ്.

സ്ഥല പരിമിതിയുള്ളവര്‍ക്കും കുറഞ്ഞ ചിലവില്‍ മികച്ച വരുമാനമുണ്ടാക്കാന്‍ കഴിയുന്നതാണ് തേനീച്ച കൃഷി. മറ്റ് കൃഷികള്‍ക്കിടയില്‍ തേനീച്ചകളെയും വളര്‍ത്താമെന്നുളളതാണ് മുഖ്യ ആകര്‍ഷണം.
ദിവസം ഒരു മണിക്കൂര്‍ മിനക്കെട്ടാല്‍ 200 പെട്ടികള്‍ വരെ ഒരാള്‍ക്ക് പരിപാലിക്കാം. തേനീച്ചകള്‍ പരാഗണം കൂട്ടുന്നതിനാല്‍ മറ്റു കൃഷികളുടെ ഉത്‍പാദനവും വര്‍ദ്ധിപ്പിക്കും. ഇതൊക്കെയാണ് ഇപ്പോള്‍ ഇടുക്കി ഹെെറേ‍ഞ്ചില്‍ തേനിച്ച കൃഷിക്ക് പ്രിയമേറുന്നതിന് കാരണമായിരിക്കുന്നത്.

shortlink

Post Your Comments


Back to top button