ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ബാഹ്യ ശക്തികളുടെ സ്വാധീനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമായതിനാല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് പരിഗണിക്കാന്‍ വിസമ്മതിച്ചത്.
ജോസഫ് കുര്യന്‍ അടക്കം മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ദീപക് മിശ്രയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ മുന്‍പ് അസാധാരണ മാധ്യമ സമ്മേളനം നടത്തിയിരുന്നു.എന്നാല്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത നിശ്ചയിക്കുന്നത് മാധ്യമ റിപ്പോര്‍ട്ടുകള്‍ അല്ലെന്നും അതിന്റെ ഭാഗമായവരാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മറുപടി നല്‍കി. കുര്യന്‍ ജോസഫിന്റെ ആരോപണങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ജുഡീഷ്യല്‍, പാര്‍ലമെന്ററി അന്വേഷണങ്ങള്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദീപക് മിശ്ര ബാഹ്യസ്വാധീനങ്ങള്‍ക്ക് വിധേയനായാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് താനടക്കമുള്ള സീനിയര്‍ ജഡ്ജിമാര്‍ക്ക് തോന്നിയിരുന്നതായി കുര്യന്‍ ജോസഫ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചില ബാഹ്യശക്തികളുടെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രണത്തിലായിരുന്നു ദീപക് മിശ്ര. കേസ് അലോക്കേഷന്‍, ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് എന്നിവയിലടക്കം ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര രാഷ്ട്രീയ പക്ഷപാതിത്വം പുലര്‍ത്തിയിരുന്നതായാണ് തോന്നിയിരുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Post Your Comments