ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം വഴി മാറ്റി പറത്തിയ സംഭവത്തിൽ രണ്ട് പൈലറ്റുമാര്‍ക്കെതിരെ നടപടി. വിമാനം പറത്തുന്നതില്‍നിന്ന് ഇരുവരെയും കമ്പനി താല്‍ക്കാലികമായി വിലക്കി. ഒക്ടോബര്‍ 20നായിരുന്നു സംഭവം. ന്യൂഡല്‍ഹിയില്‍നിന്ന് ഹോങ് കോങിലേക്ക് പുറപ്പെട്ട ബോയിങ് എഐ-101 വിമാനമാണ് വഴി മാറി പറന്നത്. പിന്നീട് താഴ്ന്ന് പറന്ന വിമാനം അപകടരമായ വേഗത്തില്‍ ഹോങ് കോങ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിമാനത്തിൽ മൊത്തം 370 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
Post Your Comments