ചെന്നൈ: വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നല്‍കാന്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത കോളിവുഡ് നടന്‍ നകുലിന് ലഭിച്ചത് വ്യാജ ഫോണ്‍. ഭാര്യയ്ക്ക് സമ്മാനം നല്‍കാനാണ് നടന്‍ 1.25 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ എക്‌സ് ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ 29നാണ് നകുല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ഫോണ്‍ എത്തി. എന്നാല്‍ സ്ഥലത്ത് ഇല്ലാതിരുന്നാല്‍ ഡിസംബര്‍ 1നാണ് പാഴ്‌സല്‍ തുറന്നത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചത് പോലെയുള്ള വ്യാജ കവറായിരുന്നു ഫോണിന്.
സോഫ്റ്റ്വെയറും ഐഒഎസ് ആയിരുന്നില്ല. ആന്‍ഡ്രോയിഡ് ആപ്പുകളും ഇടകലര്‍ത്തിയുള്ള ഫോണായിരുന്നു അത്. ഫ്‌ളിപ്പ്കാര്‍ട്ടിലേക്ക് വിളിച്ചെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഏതെങ്കിലും ആപ്പിള്‍ സ്റ്റോറില്‍ പരാതി നല്‍കുന്നതാകും ഉചിതമെന്നുമാണ് ഇവര്‍ പ്രതികരിച്ചത്. എന്നാല്‍ വാക്ക് തര്‍ക്കത്തിനൊടുവില്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ആളെത്തുകമെന്നും പണം തിരികെ നല്‍കാമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. എന്നാല്‍ പിറ്റേന്ന് ആരും വന്നില്ല. പിന്നീട് പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ആളെത്തുമെന്ന ഇമെയില്‍ സന്ദേശം ലഭിച്ചു. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും നടന്‍ നകുല്‍ പ്രതികരിച്ചു.
Post Your Comments