കര്‍ണാടകത്തില്‍ ബിജെപിക്ക് ഭരണത്തില്‍ ഏറാനുള്ള കേവലഭൂരിപക്ഷമുണ്ടായിരുന്നിട്ടും ബാധ ശത്രുതയിലായിരുന്ന കോൺഗ്രസും ജെ ഡി എസും ഒന്നിച്ചു ഭരണം പിടിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വകുപ്പുകള്‍ വീതം വെച്ചതും മന്ത്രിസ്ഥാനം പങ്കിട്ടതുമെല്ലാം ഇപ്പോഴും ഇരുകക്ഷികള്‍ക്കുമിടയില്‍ പ്രശ്നങ്ങളായി തന്നെ തുടരുകയാണ്. ഇതിനെ തുടർന്ന് ഭരണം നിലനിർത്താനായി കൊണ്ഗ്രെസ്സ് നന്നായി കഷ്ടപ്പെടുന്നതിനിടെ മറ്റൊരു വാർത്തയും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കോണ്‍ഗ്രസിന്‍റെ എല്ലാ നീക്കങ്ങളും അസ്ഥാനത്ത് ആയെന്നും ഉടന്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ നിലംപതിക്കുമെന്നുമുള്ള സൂചന നല്‍കിയിരിക്കുകയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍.നേരത്തേ വിമത നീക്കം നടത്തിയ ജാര്‍ക്കിഹോളി സഹോദരന്‍മാരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുനയിപ്പിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് വിടാര്‍ ഏഴ് എംഎല്‍മാര്‍ തയ്യാറായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ജാര്‍ക്കിഹോളി നേതാവായ സതീഷ് വെളിപ്പെടുത്തിയത്.
അര്‍ഹിക്കുന്ന പദവി ലഭിച്ചില്ലേങ്കില്‍ ബിജെപിയുമായി കൈകോര്‍ക്കുമെന്ന് നേരത്തേ ഭീഷണിമുഴക്കിയിരുന്ന നേതാക്കള്‍ തന്നെയാണ് വീണ്ടും പാര്‍ട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത് . ഇങ്ങനെ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ സര്‍ക്കാര്‍ താഴെ വീഴുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറും നല്‍കുന്നത്.
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് -ജെഡിഎസ് അനിശുദ്ധ കൂട്ട്കെട്ട് ഉടന്‍ താഴെവീഴുമെന്ന് പ്രകാശ് ജാവേദ്കര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള എംപിയും കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡയും ജാവേദ്കറിന്‍റെ പ്രസ്താവനയെ പിന്തുണച്ചു.
Post Your Comments