തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ സര്‍ക്കാരും നവോത്ഥാന സംഘടനകളും ചേര്‍ന്ന് കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ നടത്തുന്ന വനിതാ മതിലിന് ഇടതു മുന്നണി പിന്തുണ നല്‍കും. കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് വലിക്കുന്ന നിലപാടുകള്‍ക്കെതിരേയുള്ള പ്രതിരോധമാണ് വനിതാമതിലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. ഇടത് മുന്നണി യോഗത്തിലാണ് നേതാക്കള്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൂടാതെ ഈ ഉദ്യമത്തെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമായി.
ദശലക്ഷം വനിതകളെ വനിതാമതിലിന്റെ ഭാഗമാകാന്‍ എല്‍.ഡി.എഫ്. ഘടകകക്ഷികള്‍ ബൂത്തുതലംവരെ പ്രചാരണത്തിനിറങ്ങും. എന്നാല്‍ പരിപാടി പൊളിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വെല്ലുവിളിയല്ല വിവരക്കേടാണെന്നും വിജയരാഘവന്‍ പറഞ്ഞു. സര്‍ക്കാരിനെ രാഷ്ട്രീയമായി നേരിടാനാവാതെ വന്നപ്പോഴാണ് യു.ഡി.എഫും ബി.ജെ.പി.യും തെറ്റായ പ്രചാരണത്തിലൂടെ വിശ്വാസികളെ വഴിതെറ്റിക്കാനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിലിന്റെ വിജയത്തിനായി നിരവധി പരിപാടികളാണ് ഇടതു മുന്നണി ആലോചിക്കുന്നത്. ഇതിനായി സംസ്ഥാനതലത്തില്‍ വനിതകളുടെ സംഘാടകസമിതി രൂപവത്കരിക്കുകയും എല്ലാ ജില്ലകളിലും ഇടതുസംഘടനകള്‍ മഹിളായോഗം വിളിച്ചുചേര്‍ക്കുകയും ചെയ്യുമെന്ന് വിജയരാഘവന്‍ അറിയിച്ചു.
Post Your Comments