അബുദാബി: ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മുൻപ് യു.എ.ഇ. എണ്ണ വിൽക്കുന്ന രാജ്യവും ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യവും മാത്രമായിരുന്നു. എന്നാൽ, ഇന്ന് ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും വാണിജ്യ-വ്യവസായ മേഖലയുടെ പുതിയ തലങ്ങളിലും നിക്ഷേപരംഗങ്ങളിലും കൃഷിയിലും വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപിച്ചിരിക്കുന്നുവെന്ന് ഇന്ത്യൻ എംബസിയും ഇന്ത്യൻ സമൂഹവും ഇന്ത്യാ സോഷ്യൽ സെന്ററിൽ നൽകിയ സ്വീകരണമേറ്റുവാങ്ങിയ ശേഷം അവർ വ്യക്തമാക്കി.
കൂടാതെ വിദേശജോലിക്ക് സുരക്ഷിതമാർഗങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്നും മന്ത്രി പറയുകയുണ്ടായി. വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ മുഴുവൻ മുഖ്യമന്ത്രിമാർക്കും നിർദേശം നൽകിയതായും വിസിറ്റ് വിസയിൽ സ്ത്രീകളെ കൊണ്ടുവന്ന് ചൂഷണം ചെയ്യുന്നത് ഒഴിവാക്കണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.
Post Your Comments