മുംബൈ: റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്ബാങ്ക്. റിപ്പോ നിരക്ക് 6.50 തന്നെയായി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനമായും നിലനിര്‍ത്തിയിട്ടുണ്ട്.
അസംസ്കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്രാപിച്ചതുമാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്തതിനു കാരണം. അതേസമയം നാണയപെരുപ്പം താഴ്ന്നതും അനുകൂല ഘടകമായി. അതേസമയം പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ആര്‍ബിഐ പരിഗണിച്ചില്ല.
Post Your Comments