Latest NewsKerala

ഈ രണ്ട് സ്‌റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി

ഡിസംബര്‍ ഒന്നിനാണ് നിരക്ക് വര്‍ധന നിലവില്‍ വന്നത്

കോട്ടയം: ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി. ശബരിമല തീര്‍ഥാടനകാലം മുന്‍നിര്‍ത്തിയാണ് റെയില്‍ വേയുടെ പുതിയ തീരുമാനം. ഡിസംബര്‍ ഒന്നിനാണ് നിരക്ക് വര്‍ധന നിലവില്‍ വന്നത്. ജനുവരി 20 വരെ ഇത് തുടരും. ഇതുവരെ പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ക്ക് 20 രൂപ നല്‍കണം. നേരത്തേ ഇത് 10 രൂപ ആയിരുന്നു.

യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്തും പുറത്തു നിന്നുള്ളവര്‍ അനാവശ്യമായി പ്ലാറ്റ് ഫോം ഉപയോഗിക്കുന്നത് തടയാനുമാണ് നിരക്കുവര്‍ധന എന്നാണ് അധികൃതരുടെ വിശദീകരണം.

കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നതിലാണ് ഈ രണ്ട് സ്‌റ്റേഷനുകളിലും നിരക്ക് വര്‍ധനവ് കൊണ്ടു വന്നിട്ടുള്ളത്. എന്നാല്‍ ചങ്ങനാശേരി, തിരുവല്ല സ്‌റ്റേഷനുകളില്‍ വര്‍ദ്ധനവില്ല. അതേസമയം റെയില്‍വേയുടെ ചട്ടപ്രകാരം ഉത്സവസമയങ്ങളില്‍ പ്ലാറ്റ് ഫോം നിരക്ക് വര്‍ധിപ്പിക്കാമെങ്കിലും ഇതാദ്യമായാണ് ശബരിമല തീര്‍ഥാടന കാലത്തെ പരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button