ഡൽഹി : തനിക്കെതിരെ കേസുകളൊന്നുമില്ലെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ റോബര്‍ട്ട് വാദ്ര. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. കേസുണ്ടെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ മാധ്യമ സൃഷ്ടിയും ജനശ്രദ്ധ തിരിച്ചുവിടുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെയുണ്ടായ അഴിമതി ആരോപണം തന്റെ അന്തസിനെയും പ്രശസ്തിയെയും ബാധിച്ചു. തനിക്കെതിരെ കേസ് നിലനില്‍ക്കുന്നില്ലെന്ന് അധികാരികള്‍ക്ക് അറിയാം. സത്യം ഒരുനാള്‍ പുറത്തുവരും. അന്വേഷണ ഏജന്‍സി തന്നോട് വീണ്ടും ചില രേഖകള്‍ ആവശ്യപ്പെട്ടു. ഇതുതന്നെയാണ് വർഷങ്ങളായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസില്‍ വാദ്ര ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് കഴിഞ്ഞ മാസം 30 ന് അയച്ചിരുന്നു.ഡിസംബര്‍ ആദ്യവാരം നേരിട്ട് ഹാജരാകാമെന്ന് വാദ്ര അറിയിച്ചിരുന്നു.
Post Your Comments