മലയാളത്തിന്റെ സ്വന്തം നായിക മോനിഷ ഓര്‍മയായിട്ട് ഇന്ന് 26 വർഷം. മരണ ശേഷവും ഇത്രയും വേദനയോടെ മലയാളികള്‍ ഓര്‍ക്കുന്ന ഒരു നായിക ഉണ്ടാകില്ല.വെറും ആറ് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ഈ നടിയെ മലയാളി അംഗീകരിച്ചു. ശാലീന സൗന്ദര്യവും മികച്ച അഭിനയശേഷിയുമുള്ള ആ പെണ്‍കുട്ടി ഇന്നും ജീവിയ്ക്കുന്നു മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി.
1971 ൽ കേരളത്തിലെ കോഴിക്കോട്ട് പി. നാരായണനുണ്ണിയുടെയും,ശ്രീദേവിയുടെയും മകളായി ജനിച്ചു. സഹോദരൻ സജിത്. അച്ഛൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ തുകൽ വ്യവസായം ആയിരുന്നതിനാൽ അവിടെയായിരുന്നു മോനിഷയുടെ ബാല്യം. നർത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്.9 വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു.1985-ൽ കർണ്ണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു. ബാംഗ്ലൂരിലെ സെന്റ് ചാൾസ് ഹൈസ്കൂളിൽ നിന്നും,ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട് കാർമൽ കോളേജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും ലഭിച്ചു.
സിനിമാ ജീവിതം
ആദ്യ സിനിമയിലൂടെ തന്നെ പ്രതിഭ തെളിയിച്ച മോനിഷ മലയാളിയുടെ മോഹങ്ങളിൽ നിറഞ്ഞ പെൺകുട്ടിയാണ്. 1971ൽ ആലപ്പുഴയിൽ ഉണ്ണിയുടെയും ശ്രീദേവിയു ടെയും മകളായി ജനിച്ച ഇൗ താരം ആദ്യ ചിത്രമായ ‘നഖക്ഷതങ്ങളിലെ ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1986ൽ എം.ടി കഥയും ഹരിഹരൻ സംവിധാനവും നിർവഹിച്ച ചിത്രത്തിലെ അഭിനയ ത്തിന് 15ാം വയസ്സിൽ തന്നെ മോനിഷയ്ക്ക് മികച്ച നടിക്കുളള ദേശീയ അവാർഡ് ലഭിച്ചു.
സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം ടി വാസുദേവൻ നായരാണ് മോനിഷയുടെ സിനിമ രംഗത്തുളള പ്രവേശനത്തിന് കാരണമായത്. സൈക്കോളജി ബിരുദധാരിയായിരുന്ന നടി അഭിനയത്തിൽ മാത്രമല്ല നൃത്തം സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ നഖക്ഷതങ്ങൾ എന്ന ചിത്രത്തിൻറെ റീമേക്ക് പൂക്കൾ വിടും ഇതൾ, ദ്രാവിഡൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും, 1988ൽ രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന കന്നട ചിത്രത്തിലും മോനിഷ അഭിനയിച്ചിട്ടുണ്ട്.
ജി എസ് വിജയന്റെ ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുന്നതിനു മുൻപാണ് കാറപകടത്തിൽ തലച്ചോറിനേറ്റ പരിക്കുമൂലം മോനിഷ ഇൗ ലോകത്തോടു വിടപറയുന്നത്. നഖക്ഷതങ്ങളിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുളള ഉർവശി അവാർഡ് നേടിയ മോനിഷ അക്കാലത്ത് ഇൗ ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടികൂടിയായിരുന്നു.
Post Your Comments