മുംബൈ: മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായെന്ന് അഗ്നിശമനസേന അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഗുര്‍ഗാവില്‍ അരൈ കോളനി മേഖലയിലാണ് തീപിടിത്തമുണ്ടായത്.
വനമേഖലയില്‍ നാലു കിലോമീറ്ററോളം കത്തിനശിച്ചതായും 14 മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജീവ് ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്നുള്ള പ്രദേശത്താണ് തീ പടർന്നത്. വനത്തിനോട് ചേർന്നുള്ള ഹൗസിംഗ് സൊസെറ്റികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഉണങ്ങിയ മരങ്ങള്‍ തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായി. വനത്തിന്‍റെ ഭൂരിഭാഗവും കത്തിയമര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments