ഒരിയ്ക്കലെങ്കിലും ചെറുചൂടുവെള്ളത്തില്‍ നാരങ്ങാവെള്ളം കുടിയ്ക്കാത്തവരായി ആരും ഉണ്ടാകില്ല. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. ശരീരത്തിലെ വിഷം കളയാന്‍ ഇത്രയും പറ്റിയ പാനീയം വേറെ ഇല്ലെന്നു തന്നെ പറയാം. പല വിധ അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ചൂടുനാരങ്ങാ വെള്ളം എന്നതും ശ്രദ്ധേയമാണ്.
ചെറുനാരങ്ങയുടെ ആരോഗ്യവശങ്ങള്‍ ചൂടുനാരങ്ങാ വെള്ളം നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. പലപ്പോഴും പല തരത്തിലായിരിക്കും ചൂട് നാരങ്ങാ വെള്ളം നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നത്. ഏത് തരത്തിലുള്ള ഇന്‍ഫക്ഷനേയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
ചൂടുനാരങ്ങാ വെള്ളം നല്‍കുന്ന ആരോഗ്യഗുണങ്ങള്‍
പനി ജലദോഷം ചുമ
ബാക്ടീരിയകളേയും വൈറല്‍ ഇന്‍ഫെക്ഷനേയും ഇല്ലാതാക്കാന്‍ ചൂടു നാരങ്ങാ വെള്ളം മിടുക്കനാണ്. പനി, ജലദോഷം ചുമ എന്നിവയ്ക്ക് മികച്ച ഔഷധമാണ് ചൂടു നാരങ്ങാവെള്ളം.
ടോക്സിനുകളെ പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിന് ചൂടു നാരങ്ങാ വെള്ളം കുടിച്ചാല്‍ മതി. രാവിലെ വെറും വയറ്റില്‍ ചൂട് നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
വയര്‍ ക്ലീനാക്കുന്നു
നാരങ്ങയിലെ സിട്രിക് ആസിഡ് വയര്‍ മുഴുവന്‍ ക്ലീനാക്കുന്നു. ഇത് ആല്‍ക്കലൈന്‍ ഉത്പാദിപ്പിക്കുകയും പി എച്ച് ബാലന്‍സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മൂത്ര തടസ്സം നീക്കുന്നു
മൂത്രാശയ സംബന്ധമായ രോഗങ്ങളേയും മൂത്ര തടസ്സത്തേയും ചൂടു നാരങ്ങാ വെള്ളം ഇല്ലാതാക്കുന്നു.
പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. മാനസികാരോഗ്യവും ഇതിലൂടെ ഉണ്ടാവുന്നു.എന്നും ചെറുനാരങ്ങാ ചൂടുവെള്ളം കുടിയ്ക്കുന്നത് ചര്‍മ്മത്തിന്റെ എല്ലാ അഴുക്കുകളും കളയുന്നു.
വായ്നാറ്റം ഇല്ലാതാക്കുന്നു
വായിലെ ബാക്ടിരിയകളെ നശിപ്പിച്ച് വായ് നാറ്റം ഇല്ലാതാക്കുന്നു. മാത്രമല്ല പല്ലിന് വെളുപ്പും തിളക്കവും നല്‍കുന്നു.
ഗ്രന്ഥികളെ അണുവിമുക്തമാക്കുന്നു
തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥി, ലസിക ഗ്രന്ഥി തുടങ്ങിയവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.
എല്ലിന്റെ ബലം വര്‍ദ്ധിക്കുന്നു
എല്ലുകള്‍ക്ക് ബലം നല്‍കാന്‍ ചെറു ചൂടുള്ള നാരങ്ങാ വെള്ളത്തിന് സഹായിക്കുന്നു. ഇത് പെട്ടെന്നുള്ള എല്ല് പൊട്ടലുകള്‍ക്കും പരിഹാരമാണ്.
Post Your Comments