കണ്ണൂരില്‍ 10-ാം ക്ലാസുകാരി പീഡിപ്പിക്കപ്പെട്ടത് ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇരയായ പെണ്‍കുട്ടി

തളിപ്പറമ്പ് :  സ്വന്തം അച്ഛനടക്കം  20 ലേറെ തവണ പീഡിപ്പിക്കപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കണ്ണൂരില്‍ പീഡനത്തിനിരയായ പത്താം ക്ളാസുകാരി തളിപ്പറമ്പ് പോലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ആദ്യം പീഡിപ്പിച്ചത് സ്വന്തം അച്ഛനാണെന്നും പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട നിരവധി പേര്‍ ലെെംഗീകമായി ഉപയോഗിച്ചതായാണ് പോലീസിനോട് പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. പിതാവ് ഉള്‍പ്പെടെ 7 പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്. ആ കേസ് അന്വേഷിക്കുന്നതില്‍ കണ്ണൂര്‍ പോലീസിന് വീഴ്ച സംഭവിച്ചതായി സൂചനയുളളതായി റിപ്പോര്‍ട്ടുണ്ട്.

പിന്നീട് പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് 4 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി കണ്ണൂര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസ് തളിപ്പറമ്പ് പോലീസിന് കെെമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. 2 വര്‍ഷം മുമ്പ് സ്വന്തം പിതാവ് പീഡിപ്പിക്കുകയും പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടവര്‍ സ്വന്തം വീട്ടില്‍ വെച്ചും പരിചയക്കാരുടെ വീടുകളിലും ലോഡ്ജിലും വെച്ച് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. 20 തോളം പീഡനക്കേസുകളിലായി 22 ഒാളം പ്രതികളുളളതായി സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനെ കാണിച്ച് പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

Share
Leave a Comment