Latest NewsIndia

ജിസാറ്റ് 11 ഭ്രമണപഥത്തിലേക്ക് കുതിച്ചു

ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹമാണ് ജിസാറ്റ് 11.

ഡല്‍ഹി: ഇന്ത്യയുടെ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോട് കൂടിയായിരുന്നു വിക്ഷേപണം. ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹമാണ് ജിസാറ്റ് 11. 5845 കിലോ ഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍ നിന്നും ജിസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിക്കുന്ന ശക്തി കൂടിയ ഏരിയന്‍ 5 റോക്കറ്റിന് മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളത്.

ഗ്രാമീണമേഖലയിലെ ഇന്റര്‍നെറ്റിന് വേഗം കൂട്ടുക എന്നതാണ് ജിസാറ്റ് 11ന്റെ പ്രാഥമിക ലക്ഷ്യം. ആശയവിനിമയ രംഗത്ത് ഇന്ത്യക്ക് നിലവില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി ശക്തിയില്‍ പ്രവര്‍ത്തിക്കാന്‍ ജിസാറ്റ് 11 വഴി സാധ്യമാകും എന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. 15 വര്‍ഷം കാലാവധിയുള്ള ഉപഗ്രഹത്തിന്റെ നിര്‍മ്മാണ ചെലവ് 1200 കോടി രൂപയാണ്.

shortlink

Post Your Comments


Back to top button