തിരുവനന്തപുരം: ബന്ധുനിയമത്തിൽ മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിക്കുക വഴി മുഖ്യമന്ത്രിയും കൂട്ടുപ്രതിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല എന്നത് മാത്രമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ള ന്യായീകരണം.
വകുപ്പ് സെക്രട്ടറിയുടെ നിർദേശം തള്ളിക്കൊണ്ട് മാനദണ്ഡങ്ങൾ മാറ്റിയ മുഖ്യമന്ത്രി ജലീലിനെ തള്ളിപ്പറഞ്ഞാൽ, മുഖ്യമന്ത്രിക്കെതിരെയും ജലീൽ വിരൽ ചൂണ്ടുമെന്നതിനാലാണ് ജയരാജനുപോലും നൽകാത്ത പരിഗണന അദ്ദേഹത്തിന് ലഭിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.
Post Your Comments