ശവപ്പെട്ടികളിലും വെറൈറ്റികൾ പരീക്ഷിച്ച് ഒരു രാജ്യം. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് വ്യത്യസ്ത രീതിയിലുള്ള ശവപ്പെട്ടികൾ തയ്യാറാക്കുന്നത്. ചുവന്ന മുളകിന്റെ ആകൃതിയിലുള്ള ശവപ്പെട്ടികളും മൃഗങ്ങളുടെയും പക്ഷികളുടെയും ആകൃതിയിലുള്ള ശവപ്പെട്ടികളും മത്സ്യത്തിന്റെയോ ബോട്ടിന്റെയോ രൂപത്തിലുള്ള ശവപ്പെട്ടികളുമാണ് ഇവിടെ കൂടുതലായി ചെലവാകുന്നത്. 70,000 രൂപയ്ക്കു മുകളിലാണ് ഇത്തരത്തിലുള്ള ഓരോ ശവപ്പെട്ടിയുടെയും വില. തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ അവരിഷ്ടപ്പെടുന്ന രീതിയിലുള്ള യാത്രയയപ്പ് നല്‍കേണ്ടതല്ലേയെന്ന് ശവപ്പെട്ടികള്‍ക്ക് വിചിത്ര രൂപ കല്‍പ്പന തുടങ്ങിവെച്ച അനാങ് സെഡായ് പറയുന്നു.
വീഡിയോ കാണാം;
Post Your Comments