ഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയില്‍ എത്തിച്ചു. ഇയാളെ ഇന്ത്യയ്ക്ക് കൈമാറുന്നതിനായുള്ള അനുമതി നല്‍കികൊണ്ട് ദുബായ് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയില്‍ എത്തിച്ചത്.
അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഇടപാടില്‍ 350 കോടി രൂപ കൈക്കൂലി നല്‍കിയിരുന്നു. ഈ തുക നല്‍കിയത് ക്രിസ്ത്യന്‍ മിഷേല്‍ മുഖേനയാണ് എന്നാണ് സിബിഐ ഫയല്‍ ചെയ്തിരിക്കുന്നത് കേസ്. ഇന്ത്യ 2010 ല്‍ ആണ് പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള കരാറില്‍ ഒപ്പിട്ടത്. 3,727 കോടി രൂപയുടെ കരാറായിരുന്നു അഗസ്റ്റ് വെസ്റ്റലാന്‍ഡുമായി ഇന്ത്യ ഒപ്പിട്ടത്.
ക്രിസ്റ്റ്യന്‍ മിഷേലിനെ വിട്ടുനല്‍കുന്നതു സംബന്ധിച്ച ഉത്തരവ് ദുബായ് ഉന്നത കോടതി ശരിവെച്ചിരുന്നു. കഴിഞ്ഞ 19നാണ് കീഴ് കോടതിയുടെ ഉത്തരവ് ഉന്നത കോടതി ശരിവെച്ചത്. മിഷേല്‍ ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തതിനാല്‍ ജയിലിലായിരുന്നു. സാധാരണയായി ആഭ്യന്തര മന്ത്രാലയമാണ് കൈമാറ്റ ആവശ്യം ഉന്നയിക്കേണ്ടത്. എന്നാല്‍ മിഷേലിന്റെ കാര്യത്തില്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് വിദേശകാര്യ മന്ത്രാലയമാണ്. അതിനാല്‍ ഈ കൈമാറ്റ ആവശ്യം അനുവദിക്കരുതെന്ന് മിഷേലിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.
Post Your Comments