
2018ല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിപലം സ്വന്തമാക്കിയ യൂ ട്യൂബ് താരങ്ങളുടെ പട്ടിക അമേരിക്കന്‍ ബിസിന്നസ് മാഗസിനായ ഫോബ്സ് പുറത്തുവിട്ടു. പത്ത് പേരടുങ്ങുന്ന പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്‍ ഏഴു വയസുകാരനായ റയാനാണെന്നതാണ് കൗതുകം. കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുകയും വിശകലനം നടത്തുകയും ചെയ്യുന്ന റയാന്‍ ടോയ്സ് റിവ്യു എന്ന യൂട്യൂബ് ചാനലിന്റെ കുട്ടി ഉടമയാണ്. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള ഒരു വര്‍ഷകാലയളവില്‍ 154. 84 കോടി രൂപയാണ് റയന്റെ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണിത്. 2017ല്‍ ഏഴാം സ്ഥാനത്തായിരുന്നു റയാന്‍..
https://youtu.be/jcQGc3rjPBc
Post Your Comments