തൃശൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് അപകടം നടന്നത്. പത്താഴപുരക്കല്‍ മുഹമ്മദലിയുടെ മകന് അവിസ്(27), മണക്കാട്ടുപടി മുരളിയുടെ മകന് ഗോകുല്‍ (20) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ സീഷോര്‍ ഹോട്ടല്‍ റെസ്റ്റോറന്റില്‍ ജീവനക്കാരനാണ് ഗോകുല്‍. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.
എറിയാട് ഡിസ്പെന്‍സറിക്ക് സമീപമായിരുന്നു അപകടം നടന്നത്. ഇരുവരും സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയായിരുന്നു. സൗദിയിലായിരുന്ന അവിസ് അടുത്തിടെയാണ് പഠനത്തിനായി നാട്ടില്‍ എത്തിയത്. ജമീലയാണ് അവിസിന്റെ മാതാവ്. സഹോദരങ്ങള്‍: അഫാഫ, അഫ്നാന്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Post Your Comments