കൊച്ചി: ഹൈക്കോടതി 25000 രൂപ പിഴ നിര്‍ദ്ദേശിച്ച് വിധിയില്‍ നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രന്‍. ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴ അടക്കില്ലെന്ന് ശോഭ പറഞ്ഞു. ഹൈക്കോടതിയ്ക്കു മുകളില്‍ കോടതിയുണ്ടെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ശബരിമലയിലെ പോലീസ് നടപടിക്കെതിരെ ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.
വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞായിരുന്നു പിഴ. തുടര്‍ന്ന് ശോഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.
വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചതെന്നും നടപടി എല്ലാവര്‍ക്കും പാഠമാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു.
Post Your Comments