ലക്നോ: പീഡന പരതി നൽകാതിരിക്കാൻ യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം. ഉത്തര്‍പ്രദേശിലാണു സംഭവം. 40-45 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പീഡനത്തിനിരയാക്കിയ യുവാക്കൾ തന്നെയാണ് പെൺകുട്ടിയെ തീകൊളുത്തിയത്.
കഴിഞ്ഞ മാസം 29-ന് വിവാഹിതയായ യുവതിയെ രാമു, രാജേഷ് എന്നീ സഹോദരന്മാര് ചേര്‍ന്നു പീഡനത്തിനിരയാക്കി. രണ്ടു ദിവസത്തിനുശേഷം പീഡനത്തിനിരയാക്കിയ യുവതിയെ വഴിയില്‍വച്ച് ഇവര്‍ ചേര്‍ന്നു തടഞ്ഞുനിര്‍ത്തി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.
തങ്ങളുടെ പരാതി തൊട്ടടുത്ത പോലീസ് ഒൗട്ട്പോസ്റ്റിലും താംബൂര്‍ പോലീസ് സ്റ്റേഷനിലും സ്വീകരിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ താംബൂര്‍ സ്റ്റേഷനിലെ മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി എസ്പി പ്രഭാകര്‍ ചൗധരി അറിയിച്ചു. അക്രമം നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു.
Post Your Comments